Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Department

Kottayam

വൈക്കത്തും വെള്ളൂരിലും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സന്ദർശനം

വൈ​ക്കം: വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തിന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷ​ർ​മി​ള മേ​രി​ജോ​സ​ഫ് എ​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ 11ന് ​വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഹൗ​സിം​ഗ് ബോ​ർ​ഡ് അ​ധി​കൃ​ത​ർ, ക​രാ​റു​കാ​ർ, കോ​ട്ട​യം ഡി ​എം ഒ ​വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് തു​ട​ങ്ങി​യ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ ലാ​ബ് , ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ച്ചു.

ഡി​എം​ഒ ഡോ. ​എ​ൻ.​പ്രി​യ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ട്വി​ങ്കി​ൾ പ്ര​ഭാ​ക​ർ, ആ​ർ എം ​ഒ ഡോ.​ബി​ജു​ഫി​ലി​പ്പ്, എ​ൻ എ​ച്ച് എം ​ഡ​യ​റ​ക്ട​ർ ഡോ.​സാം സേ​വ്യ​ർ, ഹൗ​സിം​ഗ് ബോ​ർ​ഡ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ന​സ​റു​ദ്ദീ​ൻ, എ ​എ​ക്സ് ഇ ​എ.​കെ.​സ്റ്റീ​ഫ​ൻ, എ ​ഇ സു​മി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

86​കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 52കോ​ടി രൂ​പ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും ബാ​ക്കി​തു​ക ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും മ​റ്റു​മാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.70​മീ​റ്റ​ർ നീ​ള​ത്തി​ലും35 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ 90 ശ​ത​മാ​നം പ​ണി​ക​ളും​ പൂ​ർ​ത്തി​യാ​യി. ഇ​നി സി​വി​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ളാ​ണ് ശേ​ഷി​ക്കു​ന്നത്.

വേ​മ്പ​നാ​ട്ടു​കാ​യ​ലോ​ര​ത്ത് ആ​റേ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യു​ള്ള സ്ഥ​ല​ത്താ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷ​ർ​മി​ള മേ​രി ജോ​സ​ഫ് എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന വൈ​ക്കം വെ​ള്ളൂ​രി​ലെ സൈ​റ്റി​ൽ കെ. ​ബി​നി​മോ​ൻ എംഎ​ൽഎ​യ്ക്കൊ​പ്പ​മെ​ത്തി സ്ഥ​ലപ​രി​ശോ​ധ​ന ന​ട​ത്തി.

സ്കെ​ച്ചും പ്ലാ​നും പ​രി​ശോ​ധി​ച്ച് റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ, മൂ​വാ​റ്റു പു​ഴ​യാ​റി​ലെ ജ​ല​ല​ഭ്യ​ത, റോ​ഡ് ക​ണ​ക്ടി​വി​റ്റി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി.കെ​പി​പി​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി.

Kerala

ആ​രോ​ഗ്യ വ​കു​പ്പി​ന് പു​തി​യ വെ​ബ് പോ​ര്‍​ട്ട​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നെ സം​​​ബ​​​ന്ധി​​​ച്ച ആ​​​ധി​​​കാ​​​രി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ പു​​​തി​​​യ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ സ​​​ജ്ജ​​​മാ​​​യി. ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ ലോ​​​ഞ്ച് ചെ​​​യ്തു.

health.kerala.gov.in എ​​​ന്ന​​​താ​​​ണ് പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ വി​​​ലാ​​​സം. കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ സി-​​​ഡി​​​റ്റ് ആ​​​ണ് പോ​​​ര്‍​ട്ട​​​ല്‍ നി​​​ര്‍​മി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ലെ നേ​​​ട്ട​​​ങ്ങ​​​ള്‍, പ്ര​​​വ​​​ര്‍​ത്ത​​​ങ്ങ​​​ള്‍, വി​​​വ​​​ര​​​ങ്ങ​​​ള്‍, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളി​​​ലും ഗ​​​വേ​​​ഷ​​​ക​​​രി​​​ലും എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ ല​​​ക്ഷ്യം.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 10 വ​​​കു​​​പ്പു​​​ക​​​ള്‍, 30 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളെ​​​ക്കൂ​​​ടി കോ​​​ര്‍​ത്തി​​​ണ​​​ക്കി​​​യാ​​​ണ് പോ​​​ര്‍​ട്ട​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യു​​​ടെ​​​യെ​​​ല്ലാം ആ​​​ധി​​​കാ​​​രി​​​ക വി​​​വ​​​ര​​​ങ്ങ​​​ളും അ​​​റി​​​യി​​​പ്പു​​​ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ പോ​​​ര്‍​ട്ട​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു.

District News

ശ്രീ​ക​ണ്ഠ​പു​ര​ത്തെ ഹോ​ട്ട​ലി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം റെ​യ്ഡ്; പ​ഴ​കി​യ​ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​ര​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. ഇ​രി​ട്ടി റോ​ഡി​ലു​ള്ള ഹോ​ട്ട​ൽ ആ​രോ​ഗ്യ വി​ഭാ​ഗം അ​ട​ച്ചു​പൂ​ട്ടി. ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ക്കാ​രം ഹോ​ട്ട​ലി​ലാ​ണ് ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം റെ​യ്ഡ് ന​ട​ത്തി​യ റെ​യി​ഡി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ഇ​രി​ക്കൂ​ർ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ എ​ത്തി ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ പ​ഴ​കി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും വ​രെ ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി. വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം ല​ഭി​ച്ച​ത്. ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്, ലം​ഘി​ച്ചാ​ൽ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്.

മ​ലി​ന​മാ​യ കു​ള​ങ്ങ​ൾ, ത​ടാ​ക​ങ്ങ​ൾ, ഒ​ഴു​ക്ക് കു​റ​ഞ്ഞ തോ​ടു​ക​ൾ തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി കു​ളി​ക്ക​രു​ത്. നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, വാ​ട്ട​ർ തീം ​പാ​ർ​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണം. ജ​ല​ത്തി​ലെ ക്ലോ​റി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ചു ര​ജി​സ്റ്റ​റി​ൽ ന​ട​ത്തി​പ്പു​കാ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം. ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കു​ടി​വെ​ള്ള​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല സം​ഭ​ര​ണി​ക​ളി​ലും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്ത​ണം. ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന എ​ല്ലാ​ത്ത​രം ദ്ര​വ​മാ​ലി​ന്യ കു​ഴ​ലു​ക​ളും ഒ​ഴി​വാ​ക്ക​ണം. ജ​ല​സ്രോ​ത​സു​ക​ളി​ൽ ഖ​ര മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് പ​ബ്ലി​ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. പ​ബ്ലി​ക് ഓ​ഫീ​സ​ർ​മാ​ർ ആ​ഴ്ച​തോ​റും സം​സ്ഥാ​ന സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ല്കി.

Latest News

Corehub Up